തിരുവനന്തപുരം:
സംസ്ഥാനത്തെ മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുന്നുവെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമര്‍നശത്തിന് പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. ‘അതിനോടൊക്കെ പ്രതികരിക്കാന്‍ പോയാല്‍ അതേ നിലവാരത്തില്‍ തന്നെയാണല്ലോ പ്രതികരിക്കേണ്ടി വരുന്നത്. സംസ്ഥാനത്തെ നിലവിലുള്ള അന്തരീക്ഷം തന്നെ അത് മാറ്റിക്കളയും’ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.
വാക്സിന്‍ സ്റ്റോക്കില്ല എന്നതാണ് നിലവിലെ പ്രശ്നം. യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ മറ്റെന്തെങ്കിലും പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെപ്പറ്റി എല്ലാവരും ചേര്‍ന്ന് ചിന്തിക്കേണ്ട സമയമാണിത്. കൊവിഡിനെ നേരിടുന്നതില്‍ വാക്സിനേഷന്‍ പ്രധാനമാണെന്ന് എല്ലാവര്‍ക്കും മനസിലാകും.
വാക്സിനേഷനെ ആദ്യഘട്ടത്തില്‍ എതിര്‍ത്തവര്‍ പോലും ഇപ്പോള്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ മടിക്കുന്നു. വാക്സിനേഷന്‍ വളരെ ഫലപ്രദമാണ് എന്നതുതന്നെയാണ് അതിന് കാരണം. വാക്സിനേഷന് തയ്യാറായി ജനങ്ങള്‍ വന്‍തോതില്‍ മുന്നോട്ടു വരികയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.