Wed. Jan 22nd, 2025
കൊച്ചി:

കണ്ണൂർ സർവകലാശാല അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിൽ എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. എച്ച്ആർഡി സെന്‍റർ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിൽ മെയ് ഏഴു വരെ സ്ഥിരം നിയമനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഷംസീറിന്‍റെ ഭാര്യ അടക്കം 30 പേരെയാണ് അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിൽ പരിഗണിക്കുന്നത്. മാനദണ്ഡം മറികടന്ന് നിയമിക്കാൻ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി.

By Divya