Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

65 ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനുമായി ഡല്‍ഹിയിലേക്കുള്ള ആദ്യ ‘ഓക്‌സിജന്‍ എക്‌സ്പ്രസ്’ രാജ്യതലസ്ഥാനത്തെത്തി. തിങ്കളാഴ്ച രാത്രിയാണ് ട്രെയിന്‍ ഡല്‍ഹിയിലെ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലേക്ക് വിതരണം ചെയ്യും.

ഛത്തീസ്ഗഢിലെ റായ്ഗഢ് ജിന്‍ഡാല്‍ സ്റ്റീന്‍ പ്ലാന്റില്‍ നിന്നാണ് ട്രെയിന്‍ വന്നത്. തലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക് വേണ്ടിയുള്ള ഓക്‌സിജനാണിതെന്നും രാജ്യത്തുടനീളം ജീവന്‍ രക്ഷാ മാര്‍ഗങ്ങളുടെ ലഭ്യത ഉറപ്പാക്കുകയാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

ആശുപത്രികളില്‍ ഓക്‌സിജന്റെ വർദ്ധിച്ച ആവശ്യം കണക്കിലെടുത്താണ് ഇന്ത്യന്‍ റെയില്‍വേ ‘ഓക്‌സിജന്‍ എക്‌സ്പ്രസ്’ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനിച്ചത്. അടുത്ത ദിവസങ്ങളിലും രാജ്യത്ത് ദ്രാവക മെഡിക്കല്‍ ഓക്‌സിജനും ഓക്‌സിജന്‍ സിലിണ്ടറുകളും എത്തിക്കുന്നതിനായി ഇത്തരം ട്രെയിനുകള്‍ ഓട്ടം തുടരും.

By Divya