Mon. Dec 23rd, 2024
തിരുവനന്തപുരം:

വോട്ടെണ്ണൽ നടക്കുന്ന മേയ് 2നും തലേന്നും അവശ്യ സർവീസുകളും വോട്ടെണ്ണലുമായി ബന്ധപ്പെട്ട ജോലികളും മാത്രമേ അനുവദിക്കൂ. വോട്ടെണ്ണുന്ന ദിവസവും അടുത്ത ദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങൾ പൂർണമായും ഒഴിവാക്കി.

വോട്ടെണ്ണൽ കേന്ദ്രത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പാർട്ടികളുടെ ഏജന്റുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്കേ പ്രവേശനമുള്ളൂവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 2 ഡോസ് വാക്സീൻ എടുത്തവരും 72 മണിക്കൂറിനകം നടത്തിയ ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആയവരുമായിരിക്കണം.

ജനങ്ങൾ അവിടേക്കു പോകരുത്. നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്ന ഏകാഭിപ്രായമാണു സർവകക്ഷി യോഗത്തിലുണ്ടായത്.

By Divya