Mon. Dec 23rd, 2024
പട്​ന:

രാജ്യത്ത്​ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആശുപത്രിയിൽ സ്ട്രെച്ചറില്ലാത്തതിനാൽ സ്​കൂട്ടറിൽ കൊവിഡ് രോഗിയുമായി പോകുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്​. ജാർഖണ്ഡ്​ പലാമുവിലെ മെഡിനിറൈ മെഡിക്കൽ കോളജ്​ ആശുപത്രിയിലാണ്​ സംഭവം.

മൂന്നുപേർ ചേർന്ന്​ പ്രായമായ രോഗിയെ എടുത്ത്​ സ്​കൂട്ടറിൽ കയറ്റുന്നതും ആശുപത്രി വാർഡിലൂടെ രോഗിയെ നടുക്കിരുത്തി സ്​കൂട്ടറിൽ പോകുന്നതുമായ ദൃശ്യങ്ങൾ വിഡിയോയിൽ കാണാം​. ​അവശനിലയിലുള്ള രോഗിയെ ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ചെയ്​തതാണോ അതോ മറ്റൊരു ആശുപത്രിയിലേക്ക്​ ​കൊണ്ടുപോകുന്നതാണോയെന്ന് വ്യക്തമല്ല.

സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആശുപത്രി അധികൃതർക്കെതിരെ നിരവധി ചോദ്യങ്ങളാണ്​ ഉയർന്നുവരുന്നത്​.

By Divya