Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ആയിരത്തിലധികം കൊവിഡ് മരണങ്ങള്‍ സര്‍ക്കാരിന്റെ ഒരു ഔദ്യോഗിക രേഖയിലും പെടാതെ പോയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 1150 മരണങ്ങളാണ് ഔദ്യോഗിക രേഖകളില്‍ റെക്കോര്‍ഡ് ചെയ്യാതിരുന്നത്. ഏപ്രില്‍ 18 നും ഏപ്രില്‍ 24 നും ഇടയില്‍ കൊവിഡ് ബാധിച്ച് മരിച്ച 3,096 രോഗികളുടെ ശവസംസ്‌കാരം നടത്തിയതായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഇതേ കാലയളവില്‍ ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട മൊത്തം കൊവിഡ് മരണങ്ങളുടെ എണ്ണം 1,938
എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 1,158 കൊവിഡ് മരണങ്ങളാണ് ഡല്‍ഹി സര്‍ക്കാരിന്റെ കണക്കില്‍പ്പെടാതെ പോയിരിക്കുന്നത്.

By Divya