Sat. Nov 1st, 2025

നരേന്ദ്ര മോദിയാണ് യഥാര്‍ത്ഥ നേതാവെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. അദ്ദേഹം ആരുടെയും പാവയല്ല. അതിനാല്‍ തന്നെ മോദിയുടെ വളര്‍ച്ചയെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കങ്കണ അഭിപ്രായപ്പെട്ടു. ട്വിറ്ററിലാണ് താരം ഇക്കാര്യം കുറിച്ചത്.

നിലവിലെ രാജ്യത്തെ കൊവിഡ് സാഹചര്യത്തില്‍ പ്രധാനമന്ത്രി എന്ന നിലയില്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ മുതല്‍ രാജ്യത്തെ ജനങ്ങള്‍ വരെ പറയുന്നു. ഇതിന്റെ ഭാഗമായാണ് കങ്കണ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം മൂലം നിരവധി പേരാണ് ദിനം പ്രതി മരണപ്പെടുന്നത്. ഇതേ തുടര്‍ന്ന് ലോക മാധ്യമങ്ങള്‍ വരെ പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരുന്നു.

By Divya