Mon. Dec 23rd, 2024
കണ്ണൂര്‍:

അപകീർത്തി പോസ്റ്റിൽ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ പിടി മാത്യുവിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ സോണി സെബാസ്റ്റ്യൻ പരാതി നൽകി. പരിശോധിച്ച ശേഷം ഉചിതമായ നടപടി എടുക്കുമെന്ന് നേതൃത്വം അറിയിച്ചതായി സോണി സെബാസ്റ്റ്യൻ പറഞ്ഞു.

അതേസമയം കേസിൽ പ്രതിയായ പി ടി മാത്യുവിന്‍റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയ ലാപ്ടോപ്പും, ബിഎസ്എൻഎൽ മോഡവും തളിപ്പറമ്പ് കോടതിയിൽ പൊലീസ് ഹാജരാക്കി. തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം സമയത്ത് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ഇട്ടുവെന്നാണ് കേസ്.

By Divya