Tue. Aug 12th, 2025
തൃശൂർ:

പ്രശസ്ത ബാലസാഹിത്യകാരി സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ച ലീലാ നമ്പൂതിരിപ്പാട് ബാലസാഹിത്യത്തിലൂടെയാണ് കൂടുതൽ പ്രശസ്തിയിലേക്ക് എത്തിയത്.

മിഠായിപ്പൊതി, പഞ്ചതന്ത്രം, മഞ്ചാടിക്കുരു എന്നിവയാണ് പ്രധാന കൃതികൾ. സംസ്കാരം നാളെ പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും.

By Divya