Mon. Dec 23rd, 2024
കൊച്ചി:

കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ വാക്സീന്‍ ക്ഷാമം രൂക്ഷം. സ്വകാര്യ ആശുപത്രികളില്‍ അവശേഷിക്കുന്നത് 5000 ഡോസ് മാത്രമാണ്. ഇത് ഇന്ന് തീരും. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സീന്‍ നാളെ തീരും. അതേസമയം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

കടകളും വാണിജ്യസ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രം പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം അനുവദിക്കും. സിനിമ തിയറ്ററുകള്‍ അടച്ചിടണമെന്നും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

കൊച്ചി തേവരയില്‍ കൊവിഡ് നിയന്ത്രണം  ലംഘിച്ച് പ്രവര്‍ത്തിച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം അടപ്പിച്ചു. സ്ഥാപന ഉടമയും അധ്യാപകരും പൊലീസ് കസ്റ്റഡിയില്‍ എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം 35,000 കടന്നതോടെയാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

By Divya