Wed. Nov 6th, 2024
Pyarekhan in Mumbai donates 400 metric ton oxygen

 

മുംബൈ:

രാജ്യത്തുടനീളം ഓക്സിജൻ ക്ഷാമം രൂക്ഷമാകുമ്പോൾ 400 മെട്രിക് ടണ്‍ ഓക്‌സിജന്‍ പ്രതിഫലമില്ലാതെ നൽകി പ്യാരേഖാന്‍ ശ്രദ്ധേയമാകുന്നു. 85 ലക്ഷമാണ് ഓക്‌സിജന്‍ എത്തിച്ച വകയില്‍ ബിസിനസ്‌കാരനായ പ്യാരേഖാന് അധികൃതര്‍ നല്‍കാനുള്ളത്. 

പണം നല്‍കാമെന്ന അറിയിച്ചിട്ടും അദ്ദേഹം സ്‌നേഹത്തോടെ ഓഫര്‍ നിരസിച്ചു. റമദാനില്‍ നല്‍കുന്ന ഓക്‌സിജന്‍ സക്കാത്താണെന്നും പ്രാണവായുവിന്റെ കണക്ക് വാങ്ങാനാകില്ലെന്നുമാണ് പ്യാരേഖാന്‍ പറയുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരിലേക്കും ഓക്‌സിജന്‍ എത്തിക്കുന്നതിലൂടെ സമൂഹത്തെ സേവിക്കാനാകും, ആവശ്യമെങ്കില്‍ ബ്രസല്‍സില്‍ നിന്ന് വ്യോമമാര്‍ഗം ഓക്‌സിജന് എത്തിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറയുന്നു.

1995ല്‍ നാഗ്പൂര്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍ ഓറഞ്ച് വില്‍പ്പന നടത്തിയിട്ടുണ്ട് പ്യാരേഖാന്‍. നാഗ്പൂരിനടത്തുള്ള തജ്ബഗിലെ ചേരിയില്‍ ഒറ്റമുറി കട നടത്തിയിരുന്നയാളാണ് പ്യാരേഖാന്റെ പിതാവ്. ജീവിതത്തിന്റെ കഷ്ടപ്പാടുകളൊക്കെ നല്ലവണ്ണം അറിയാവുന്ന പ്യാരേഖാന് ഇന്ന് 400 കോടിയുടെ ആസ്ഥിയുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമയാണ്. അംഷി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമയായ പ്യാരേഖാന്, ഇന്ന് ഇന്ത്യയിലുടനീളം 2,000 ട്രക്കുകളുടെ ശൃംഖലയുണ്ട്.

https://www.youtube.com/watch?v=jDg45frDKtE

By Athira Sreekumar

Digital Journalist at Woke Malayalam