രണ്ട് മാസമായി ശമ്പളമില്ല; വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജിലെ 110ഓ​ളം ജീ​വ​ന​ക്കാ​ർ ദുരിതത്തിൽ

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 110ഓ​ളം താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർക്ക് ശമ്പളം മുടങ്ങിയിട്ട് രണ്ട് മാസം. സെ​ക്യൂ​രി​റ്റി, ക്ലീ​നി​ങ്, സ്​​റ്റാ​ഫ് ന​ഴ്സ്, ഡ​യാ​ലി​സി​സ്​ യൂ​നി​റ്റ് ജീ​വ​ന​ക്കാ​ര​ട​ക്ക​മു​ള്ള​വ​രാ​ണ് ഇതോടെ ദുരിതത്തിലായത്.

0
292
Reading Time: < 1 minute

 

വ​യ​നാ​ട്:

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ശമ്പളം മു​ട​ങ്ങി​യി​ട്ട് ര​ണ്ടു​മാ​സം. സെ​ക്യൂ​രി​റ്റി, ക്ലീ​നി​ങ്, സ്​​റ്റാ​ഫ് ന​ഴ്സ്, ഡ​യാ​ലി​സി​സ്​ യൂ​നി​റ്റ് ജീ​വ​ന​ക്കാ​ര​ട​ക്ക​മു​ള്ള 110ഓ​ളം ജീ​വ​ന​ക്കാ​രാ​ണ് ശ​മ്പ​ളം ല​ഭി​ക്കാ​തെ ദുരിതത്തിലായിരിക്കുന്നത്. 

വ​യ​നാ​ട്ടി​ലെ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ണോ, ആ​ശു​പ​ത്രി​യാ​ണോ എ​ന്ന​തി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​ത വ​രു​ത്താ​ത്ത​തി​നാൽ ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നാ​കാ​ത്ത അവസ്ഥയിലാണ് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ചെ​യ​ർ​മാ​നാ​യ ആ​ശു​പ​ത്രി മാ​നേ​ജ്മെൻറ് ക​മ്മി​റ്റി​. 

എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ല​ല്ലാ​ത്ത സ്ഥാ​പ​ന​ത്തി​ലെ ജീ​വ​നക്കാർക്ക് പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​ത് ഓ​ഡി​റ്റി​ങ്ങി​ൽ അ​ട​ക്കം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ആ​ശു​പ​ത്രി മാ​നേ​ജ്മെൻറ് ക​മ്മി​റ്റി​യും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഈ ​വി​ഷ​യം ഉ​യ​ർ​ത്തി​ക്കാ​ട്ടി തി​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പു​ത​ന്നെ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, അ​നു​കൂ​ല ന​ട​​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Advertisement