Fri. Mar 29th, 2024
ലോസ് ആഞ്ചലസ്:

ഓസ്കറില്‍ ചരിത്രം കുറിച്ച് ക്ലോയി ഷാവോ. ബെസ്റ്റ് ഡിറക്റ്റര്‍ പുരസ്കാരം നൊമാഡ്ലാന്‍ഡ് ഒരുക്കിയ ക്ലോയി ഷാവോയ്ക്ക്. 11 വര്‍ഷത്തിന് ശേഷമാണ് സംവിധാനത്തിനുള്ള ഓസ്കര്‍ വനിതയ്ക്ക് ലഭിക്കുന്നത്. പുരസ്കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജയാണ്.

ഡാനിയല്‍ കലൂയയ്ക്  മികച്ച സഹനടനുള്ള ഓസ്കര്‍ ലഭിച്ചു.  ജൂഡസ് ആന്‍ഡ് ദി ബ്ലാക് മെസായ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഡാനിഷ് ചിത്രം അനതര്‍ റൗണ്ടാണ് മികച്ച രാജ്യാന്തര സിനിമ. 

മികച്ച മേക്കപ്, വസ്ത്രാലങ്കാരം വിഭാഗത്തിലെ പുരസ്കാരം മ റെയ്നീസ് ബ്ലാക് ബോട്ടം  സ്വന്തമാക്കി. എമറാള്‍ഡ് ഫെന്നലിലാണ് മികച്ച തിരക്കഥയ്ക്കുള്ള ഓസ്കര്‍. ചിത്രം പ്രോമിസിങ് യങ് വുമണ്‍

പുരസ്കാരങ്ങൾ ഇങ്ങനെ:

മികച്ച സംവിധാനം: ക്ലോയ് ഷാവോ (ചിത്രം: നൊമാഡ്‍ലാൻഡ്)

മികച്ച വിദേശഭാഷ ചിത്രം: അനദർ റൗണ്ട്

മികച്ച സഹനടൻ: ഡാനിയൽ കലൂയ (ചിത്രം: ജൂദാസ് ആൻഡ് ബ്ലാക് മിശിഹ)

മികച്ച തിരക്കഥ:  എമെറാൾ ഫെന്നെൽ (ചിത്രം: പ്രോമിസിങ് യങ് വുമൻ)

മികച്ച അവലംബിത തിരക്കഥ: ക്രിസ്റ്റഫർ ഹാംപ്റ്റൻ, ഫ്ലോറിയൻ സെല്ലെർ (ചിത്രം: ദ് ഫാദർ)

മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ്: സെർജിയോ ലോപെസ്, മിയ നീൽ, ജമിക വിൽസൺ (ചിത്രം: മാ റെയ്നി ബ്ലാക് ബോട്ടം)

കോസ്റ്റ്യൂം ഡിസൈൻ: ആൻ റോത്ത് (ചിത്രം: മാ റെയ്നിസ് ബ്ലാക് ബോട്ടം)

മികച്ച ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം: ടു ഡിസ്റ്റന്റ് സ്ട്രേഞ്ചേർസ്

ലോസ് ആഞ്ചലസിലെ യൂണിയന്‍ സ്റ്റേഷനിലാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള ചടങ്ങ്. അമേരിക്കയിലെ പുരസ്കാര വേദിയിലെത്താന്‍ കഴിയാത്തവര്‍ക്കായി യു.കെയില്‍ പ്രേത്യക ഹബ്  ഒരുക്കിയിട്ടുണ്ട്.  170 അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.  അന്തരിച്ച നടന്‍ ചാഡ്്വിക് ബോസ്മനും മികച്ച നടനുള്ള നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്.

By Divya