വയനാട്:
വയനാട് മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് രണ്ടുമാസം. സെക്യൂരിറ്റി, ക്ലീനിങ്, സ്റ്റാഫ് നഴ്സ്, ഡയാലിസിസ് യൂനിറ്റ് ജീവനക്കാരടക്കമുള്ള 110ഓളം ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്.
വയനാട്ടിലെ ആശുപത്രി മെഡിക്കൽ കോളജ് ആണോ, ആശുപത്രിയാണോ എന്നതിൽ സർക്കാർ വ്യക്തത വരുത്താത്തതിനാൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാനാകാത്ത അവസ്ഥയിലാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി.
എന്നാൽ, തങ്ങളുടെ അധീനതയിലല്ലാത്ത സ്ഥാപനത്തിലെ ജീവനക്കാർക്ക് പണം ചെലവഴിക്കുന്നത് ഓഡിറ്റിങ്ങിൽ അടക്കം പ്രതികൂലമായി ബാധിക്കുമെന്ന് ജില്ല പഞ്ചായത്ത് ഭരണസമിതിയും ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയും ചൂണ്ടിക്കാട്ടുന്നു. ഈ വിഷയം ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിന് മുമ്പുതന്നെ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, അനുകൂല നടടികളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.youtube.com/watch?v=eUHBUTLB35w