Wed. Dec 18th, 2024
കോഴിക്കോട്:

‘‘ ഹായ് എന്താ പരിപാടി ? സുഖല്ലേ… പെർഫക്ട്..ഓക്കെ… ആൻഡിറ്റീസ് റ്റൂ ആൻഡ്ദ റ്റാൻ ആൻഡ്ദ കൂൻ ആൻഡ്ദ പാക്ക്..ഒക്കേ? ’’ സമൂഹമാധ്യമങ്ങൾ തുറന്നാൽ ഓടിയെത്തുന്ന വൈറൽ ഡയലോഗ്. പയ്യാനക്കൽ സ്വദേശി കെ പി നൈസൽ ബാബുവാണ് ഈ ‘പെർഫക്ട് ഒക്കേ..’ ഡയലോഗുകാരൻ ! സമൂഹമാധ്യമങ്ങളിൽ വൈറലായ നൈസൽ ബാബുവിനെ ഇന്നലെ കേരള പൊലീസും ഏറ്റെടുത്തു.

നൈസൽ ബാബുവിന്റെ വാട്സാപ്പ് സന്ദേശം റീമിക്സ് ചെയ്ത് പുറത്തിറങ്ങിയ പാട്ടാണ് കേരള പൊലീസിന്റെ മീഡിയ സെല്ലിൽ ഇന്നലെ ഇടംനേടിയത്. രണ്ടുദിവസമായി കേരളത്തിൽ തുടരുന്ന കർശനനിയന്ത്രണങ്ങളിൽ പൊലീസ് നടത്തിയ പരിശോധനകളുടെ വിഡിയോയ്ക്കാണ് നൈസൽ ബാബുവിന്റെ ഡയലോഗുകൾ കോർത്തിണക്കിയ പാട്ട് പിന്നണിയിലെത്തിയത്. ഇന്നലെ വൈകിട്ടാണ് പൊലീസിന്റെ ഫെയ്സ്ബുക് പേജിൽ ഈ വിഡിയോ ഇടംപിടിച്ചത്.

ഒരു വർഷത്തിനുശേഷം ഗായകൻ അശ്വിൻ ഭാസ്കർ ആ വിഡിയോ റീമിക്സ് ചെയ്ത് പാട്ടിറങ്ങിയതോടെയാണ് മലയാളികളുള്ള രാജ്യങ്ങളിലെല്ലാം സമൂഹമാധ്യമങ്ങളിൽ നൈസൽ താരമായി മാറിയത്.

By Divya