മസ്കത്ത്:
കൊവിഡ് വ്യാപന സാഹചര്യത്തിൽ ഒമാനിൽ പ്രതിരോധ നടപടികൾ ശക്തമാക്കും. ഇതിൻറെ ഭാഗമായി വരും നാളുകളിൽ ഭാഗിക ലോക്ഡൗൺ അടക്കം നടപ്പാക്കാൻ സാധ്യത. ലോക്ഡൗണായതിനാൽ ഈ വർഷം പെരുന്നാൾ ആഘാഷങ്ങൾക്കും പൊലിമയുണ്ടാവില്ല. ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരങ്ങളും മറ്റ് ആഘോഷങ്ങളുമില്ലാത്ത മൂന്നാമത്തെ പെരുന്നാൾകൂടിയായിരിക്കും ഇത്.
വളരെ ബുദ്ധിമുട്ടേറിയ നിർണായക ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്നും പ്രതിരോധ നടപടിയെന്ന നിലക്ക് ഈദുൽ ഫിത്ർ വരെ പൂർണമായ അടച്ചിടലും സഞ്ചാര വിലക്കും അടക്കമുള്ള നടപടികൾ പരിഗണിക്കേണ്ടി വരുമെന്നും കഴിഞ്ഞദിവസം ആരോഗ്യ മന്ത്രി അഹമദ് ബിൻ മുഹമ്മദ് അൽ സഇൗദിയെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.