Mon. Dec 23rd, 2024
തിരുവനന്തപുരം:

പൊലീസുകാർക്കും അവരുടെ കുടുംബത്തിനുമെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത യുവാവിനെതിരെ കേസ്. കോഴിക്കോട് സ്വദേശിയായ പ്രജിലേഷ് പയമ്പ്രക്കെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊലീസിനെതിരെ കലാപ ആഹ്വാനം നടത്തിയതിനാണ് Cr 229 /2021 പ്രകാരം കേസെടുത്തിരിക്കുന്നത്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കി പോസ്റ്റിട്ടിരിക്കുന്നത്.

പൊലീസുകാരുടെ മക്കൾ പുറത്തിറങ്ങുമ്പോൾ അവരെ വണ്ടി കയറ്റിക്കൊല്ലണമെന്നായിരുന്നു യുവാവിന്റെ കമൻറ്. ഈ കമന്റിന് ലൈക്കടച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

By Divya