Thu. Apr 18th, 2024
കൊച്ചി:

കൊവിഡ് വ്യാപനത്തെ തുടർന്ന് ലക്ഷദ്വീപിൽ പ്രത്യേക ദൗത്യവുമായി ഇന്ത്യൻ നാവികസേന. ഓക്സിജൻ എക്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യം വഴി കപ്പലുകളിൽ ഓക്സിജനും, അവശ്യ മരുന്നും എത്തിച്ച് നൽകാനുള്ള നടപടികൾ തുടങ്ങി. 35 ഓക്സിജൻ സിലിണ്ടറുകളും, ആന്‍റിജെൻ ടെസ്റ്റ് കിറ്റുകളും, പിപിഇ കിറ്റും, മാസ്കും ഉൾപ്പടെയുള്ള അവശ്യസാധനങ്ങൾ നാവിക സേന എത്തിച്ച് നൽകി.

കവരത്തി, മിനിക്കോയ് ദ്വീപുകളിലും ദൗത്യസംഘമെത്തി. ലക്ഷദ്വീപിലെ ഒഴിഞ്ഞ ഓക്സിജൻ സിലിണ്ടറുകൾ ശേഖരിച്ച നേവി സംഘം ഇതിൽ ലഭ്യത ഉറപ്പാക്കി ദ്വീപുകളിൽ തിരിച്ചെത്തിക്കും. അടിയന്തര ഐസിയു സൗകര്യവും, രോഗികളെ കൊച്ചിയിലെത്തിച്ച് വിദഗ്ധ ചികിത്സക്കുള്ള സൗകര്യവും ലഭ്യമാക്കാനുമുള്ള നടപടികൾ നാവിക സേന ഉറപ്പാക്കിയിട്ടുണ്ട്.

By Divya