Wed. Nov 6th, 2024
ന്യൂഡൽഹി:

കൊവിഡ് ബാധിച്ച ഡോക്​ടർക്ക്​ ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ കിടക്ക ലഭിച്ചത്​ നാലുമണിക്കൂറിന്​ ശേഷമെന്ന്​. രാജ്യത്തെ കൊവിഡ് പ്രതിസന്ധി മോശമായതിന്‍റെ സൂചനയാണിതെന്നാണ്​ ഉയരുന്ന പ്രതികരണം.

ഫെഡറേഷൻ ഓഫ്​ ആൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ മീഡിയ ചാർജ്​ കൂടിയുള്ള ഡോ മനീഷ്​ ജാൻഗ്രക്കാണ്​ ദുരനുഭവം നേരിട്ടത്​. ആർഎംഎൽ ആശുപത്രിയിൽ ജോലി​ചെയ്​തു വരികയായിരുന്നു അദ്ദേഹം.

അവിടെ ജോലി ​ചെയ്യുന്ന തന്നെ പരിശോധിക്കാൻ മൂന്നുമണിക്കൂറിലധികമെടുത്തു. കാരണം ആശുപത്രി മാനേജ്​മെന്‍റ്​ വി ഐ പി രോഗികളെക്കുറിച്ച്​ ആശങ്കാകുലരായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജീവൻ നിലനിർത്തുന്നതിനായി മറ്റൊരു രോഗിക്കൊപ്പം ഒരേ കിടക്കയിൽ കിടക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.

എന്നാൽ ഡോ മനീഷിന്‍റെ ആരോപണങ്ങൾ ആർഎംഎൽ ആ​ശുപത്രി തള്ളി. ​

By Divya