Fri. Nov 22nd, 2024
വാഷിംഗ്ടണ്‍:

കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദ ഗാര്‍ഡിയന്‍ എഡിറ്റോറിയല്‍. ഇന്ത്യയില്‍ വലിയരീതിയിലുള്ള കൊവിഡ് വ്യാപനത്തിന് കാരണമായ കുംഭമേള ഉള്‍പ്പെടെയുള്ളവയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് ഗാര്‍ഡിയന്റെ എഡിറ്റോറിയല്‍. കൊവിഡ് അതി തീവ്രമായി വ്യാപിക്കുമ്പോഴും തിരഞ്ഞെടുപ്പ് റാലികള്‍ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തിയേയും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.

കൊവിഡ് അതിന്റെ തീവ്രതയില്‍ എത്തിനില്‍ക്കുമ്പോള്‍ റാലികള്‍ നടത്തിയ മോദിയും ട്രംപും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും എഡിറ്റോറിയല്‍ പറയുന്നു. ഇന്ത്യയെ അസാധാരണമായി അവതരിപ്പിച്ചുകൊണ്ടുള്ള മോദിയുടെ ബ്രാന്റിംഗ് അമിത ആത്മവിശ്വാസത്തിലേക്ക് എത്തിക്കുമെന്നും ദേശീയ മാഹാത്മ്യം പറഞ്ഞു നടന്നതല്ലാതെ ഒരുതരത്തിലുള്ള മുന്‍കരുതലും മോദി സര്‍ക്കാര്‍ എടുത്തില്ലെന്നും ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സഹജവാസനയായും മറ്റുള്ളവര്‍ പുകഴ്ത്തിക്കൊടുത്തും അമിതമായ ആത്മവിശ്വാസം ഉണ്ടായിട്ടുണ്ടെന്നും ഗാര്‍ഡിയന്‍ പറയുന്നു. കൊവിഡ് അതിന്റെ അന്ത്യത്തിലാണെന്നായിരുന്നു മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സര്‍ക്കാറിന്റെ അവകാശവാദമെന്നും എന്നാല്‍ ഇന്ത്യ ഇപ്പോള്‍ ഒരു ജീവിക്കുന്ന നരകമാണെന്നും കൊവിഡ് കണക്കുകള്‍ ചൂണ്ടിക്കാട്ടി ഗാര്‍ഡിയന്‍ പറയുന്നു.

By Divya