Thu. Jan 23rd, 2025
തിരുവനന്തപുരം:

വാക്സീന് പണം മുടക്കേണ്ടി വന്നാല്‍ സംസ്ഥാനത്ത് മറ്റ് ചെലവുകള്‍ ചുരുക്കേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രസര്‍ക്കാരിന് വേണമെങ്കില്‍ നോട്ടടിച്ച് വാക്സീന് വേണ്ട പണം കണ്ടെത്താം. കേന്ദ്രസര്‍ക്കാരിന്‍റെ അലംഭാവമാണ് കൊവിഡ് ബാധിച്ചുള്ള കൂട്ടമരണങ്ങള്‍ക്ക് കാരണമെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

കൊവിഡ് വാക്സീന്‍ ഒരു ഡോസിന് 400 രൂപവച്ച് കണക്കാക്കിയാല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടിയിലേറെ രൂപ കണ്ടെത്തേണ്ടി വരുമെന്ന് തോമസ് ഐസക് പറയുന്നു. സംസ്ഥാനങ്ങള്‍ തമ്മില്‍ വാക്സീന് വേണ്ടി മല്‍സരം നടന്നാല്‍ ഭാവിയില്‍ വില കൂടാം. ജനങ്ങള്‍ക്ക് വാക്സീന്‍ നല്‍കുന്നതിന് മുന്‍ഗണന നല്‍കേണ്ടി വരും.

വാക്സീന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയാല്‍ എന്താണ് കുഴപ്പമെന്നും ഐസക് ചോദിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കൊവിഡിനെ നേരിടുന്നതില്‍ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. ജനങ്ങളുടെ സംഭാവന കൊണ്ട് വാക്സീന്‍ വാങ്ങാന്‍ പണം കണ്ടെത്താമെന്ന പ്രതീക്ഷയും തോമസ്ഐസക് പങ്കുവച്ചു.

By Divya