Wed. Jan 22nd, 2025
പാലക്കാട്:

ചിറ്റൂര്‍ തത്തമംഗലത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് കുതിരയോട്ടം നടത്തി. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായാണ് നാല്പത്തിയഞ്ച് കുതിരകളെ പങ്കെടുപ്പിച്ച് കുതിരയോട്ടം നടത്തിയത്. ആള്‍ക്കൂട്ടം ഉണ്ടാകുംവിധം ചടങ്ങ് സംഘടിപ്പിച്ചതിന് കണ്ടാലറിയാവുന്ന അഞ്ഞൂറിലധികം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സംസ്ഥാനം ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിലിരിക്കുമ്പോഴാണ് തത്തമംഗലത്ത് കുതിരയോട്ടം സംഘടിപ്പിച്ചത്. രണ്ടു കൊല്ലത്തിലൊരിക്കല്‍ നടത്തുന്ന അങ്ങാടിവേലയുടെ ഭാഗമായി രാവിലെ ഏഴരമുതല്‍ എട്ടരവരെയായിരുന്നു കുതിരയോട്ടം. നിയന്ത്രണങ്ങള്‍ ലംഘിച്ചത് ശ്രദ്ധയില്‍പെട്ടതോടെ കൂടുതല്‍ പൊലീസ് സംഘമെത്തി കുതിരയോട്ടം നിര്‍ത്തിവയ്പിക്കുകയായിരുന്നു.

By Divya