Wed. Jan 22nd, 2025
ന്യൂഡൽഹി:

ഡല്‍ഹി ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍  ഓക്സിജന്‍ ക്ഷാമം കാരണം ഇന്നലെ രാത്രി 20 പേര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവിൽ അര മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്സിജന്‍ മാത്രമാണുള്ളത്. 200 പേരുടെ ജീവന്‍ അപകടത്തിലാണെന്നും ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകി.

ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ ആശുപത്രികൾ രോഗികളെ ഒഴിവാക്കാൻ തുടങ്ങി. പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തി വച്ച സരോജ് ആശുപത്രി നിലവിൽ ചികിൽസയിലുള്ളവരെ പറഞ്ഞുവിടുമെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അമൃത്സറിൽ ഓക്സിജന്‍ കിട്ടാതെ അഞ്ച് പേർ മരിച്ചതായും റിപ്പോർട്ട്.

By Divya