Wed. Nov 6th, 2024
കോ​ഴി​ക്കോ​ട്​:

കൊവി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ അ​ശാ​സ്​​ത്രീ​യ​ ആ​രോ​ഗ്യ സം​വി​ധാ​നം മെ​ഡി​ക്ക​ൽ കോളേജ് ആ​ശു​പ​ത്രി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. നി​സ്സാ​ര കൊവി​ഡ്​ കേ​സു​ക​ൾ പോ​ലും മെ​ഡി​ക്ക​ൽ കോളേ​ജു​ക​ളി​ലേ​ക്ക്​ റ​ഫ​ർ ചെ​യ്യു​ന്ന​തോ​ടെ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള കൊവി​ഡ്​ രോ​ഗി​ക​ൾ​ക്കും കൊവി​ഡ്​ ഇ​ത​ര രോ​ഗി​ക​ൾ​ക്കും മ​തി​യാ​യ ശ്ര​ദ്ധ നൽകാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്​ മെ​ഡി​ക്ക​ൽ കോളേജു​ക​ൾ.

കൊവി​ഡി​‍ന്റെ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ​ത​ന്നെ ആ​രോ​ഗ്യ വി​ദ​ഗ്​​ദ്ധ​ർ ചി​കി​ത്സ സം​വി​ധാ​നം വി​കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തി​‍ന്റെ ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നെ​ങ്കി​ലും പിഎ​ച്ച്സി​ക​ളി​ലും സിഎ​ച്ച്സി​ക​ളി​ലും മ​തി​യാ​യ ചി​കി​ത്സ സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​തും നി​സ്സാ​ര കേ​സു​ക​ൾ പോ​ലും മെ​ഡി​ക്ക​ൽ കോളേ​ജു​ക​ളി​ലേ​ക്ക്​ റ​ഫ​ർ ചെ​യ്യു​ന്ന​തു​മാ​ണ്​ പ്ര​ശ്​​നം സ​ങ്കീ​ർ​ണ​മാ​ക്കു​ന്ന​ത്. മ​ല​ബാ​റി​ലെ മു​ഴു​വ​ൻ രോ​ഗി​ക​ളും ആ​ശ്ര​യി​ക്കു​ന്ന കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോളേ​ജി​‍ന്റെ കാ​ര്യ​മാ​ണ്​ ഏ​റെ പ​രി​താ​പ​ക​രം.

പ​ക​ർ​ച്ച​വ്യാ​ധി നേ​രി​ടു​ന്ന രീ​തി​യി​ല​ല്ല ഇ​പ്പോ​ൾ കൊവി​ഡി​നെ സ​മീ​പി​ക്കു​ന്ന​തെ​ന്ന്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഓ​ക്സി​ജ​ൻ നി​ല​യി​ൽ ചെ​റി​യ വ്യ​തി​യാ​നം വ​രുമ്പോ​ഴേ​ക്കും രോ​ഗി​ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​ക​യാ​ണ്. നി​ല​വി​ൽ കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോളേ​ജ്​ ആ​ശു​പ​ത്രി​യി​ൽ അ​ഞ്ഞൂ​റി​ല​ധി​കം കൊവി​ഡ്​ രോ​ഗി​ക​ളു​ള്ള​തി​ൽ 10 ശ​ത​മാ​ന​ത്തി​ന്​ മാ​ത്ര​മാ​ണ്​ ഐസിയു ശ്ര​ദ്ധ ആ​വ​ശ്യ​മു​ള്ള​ത്.

ബാ​ക്കി​യു​ള്ള​വ​ർ​ക്ക്​ മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ൽ​ത​ന്നെ ചി​കി​ത്സ ഒ​രു​ക്കി​യാ​ൽ തി​ര​ക്ക്​ കു​റ​ക്കാ​നാ​കും. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന കൊവി​ഡ്​ ഇ​ത​ര രോ​ഗി​ക​ൾ​ക്ക്​ മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്​ നി​ല​വി​ൽ. കൊവി​ഡ്​ ര​ണ്ടാം ത​രം​ഗ​ത്തി​ന്​ മു​മ്പ്​ കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ജ​ന​റ​ൽ ​മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ 13 വാ​ർ​ഡു​ക​ൾ മ​റ്റു രോ​ഗി​ക​ളാ​ൽ നി​റ​ഞ്ഞി​രു​ന്നു.

ഇ​തി​ൽ നാ​ല്​ വാ​ർ​ഡു​ക​ൾ മാ​ത്ര​മാ​ണ്​ നി​ല​വി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്. മ​റ്റു വാ​ർ​ഡു​ക​ളെ​ല്ലാം കൊവി​ഡ്​ വാ​ർ​ഡു​ക​ളാ​ക്കി​യ​തോ​ടെ അ​തീ​വ ശ്ര​ദ്ധ​കൊ​ടു​ക്കേ​ണ്ട മ​റ്റു രോ​ഗി​ക​ളെ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്യു​ക​യും മ​റ്റു വാ​ർ​ഡു​ക​ളി​ലേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്​​തു. വ​രാ​ന്ത​ക​ള​ട​ക്കം നി​റ​ഞ്ഞ​തോ​ടെ ​മെ​ഡി​ക്ക​ൽ കോ​ള​ജി​ന​ക​ത്തു​ത​ന്നെ കൊവി​ഡ്​ വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

By Divya