തിരുവനന്തപുരം:
നിലവിലും സമീപഭാവിയിലും ഓക്സിജൻ ലഭ്യതയിൽ ആശങ്കയില്ലെങ്കിലും കൊവിഡ് പിടിവിട്ട് കടുത്താൽ കേരളത്തിലും ശ്വാസം മുട്ടും. ഈ സാഹചര്യം മുന്നിൽ കണ്ട് ഓക്സിജൻ ലഭ്യതയിൽ കുറവുണ്ടായാൽ ലഭ്യമാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ പ്രതിദിന ഓക്സിജൻ ആവശ്യം 80 ടണ്ണാണ്.
219 ടൺ സ്റ്റോക്കാണ് ഏപ്രിൽ ആദ്യം കേരളത്തിലുണ്ടായിരുന്നത്. പ്രതിദിന ഉത്പാദനം 1250 ലിറ്റർ പെർ മിനിറ്റും. ഇതാണ് ആശ്വസിക്കാൻ വക നൽകുന്നത്. പുറമെ എട്ട് ആശുപത്രികളിൽ ഓക്സിജൻ ജനറേറ്റർ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. രണ്ടിടത്ത് ഓക്സിജൻ ജനറേറ്റർ നടപടി പുരോഗമിക്കുകയാണ്.
2020 ഏപ്രിലിൽ പ്രതിദിന ഓക്സിജന്‍ സ്റ്റോക്ക് 99.39 ടണ്ണും ഉത്പാദനം 50 ലിറ്റര്‍ പെര് മിനിറ്റും ആയിരുന്നു.