ന്യൂഡൽഹി:
വാക്സിൻ ഇറക്കുമതിയിൽ ഇളവ് വരുത്തി കേന്ദ്രം. കൊവിഡ് വാക്സിന് മൂന്ന് മാസത്തേക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. രാജ്യത്തെ ഓക്സിജൻ വിതരണം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.
രോഗികൾക്ക് വീടുകളിലും ഓക്സിജൻ സൗകര്യം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓക്സിജനും അനുബന്ധ ഉഫകരണങ്ങൾക്കുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കാനും തീരുമാനമായി. കസ്റ്റംസ് ക്ലിയറൻസ് അതിവേഗം നൽകാനും നിർദേശമുണ്ട്.
ഓക്സിജൻ വിതരണം സുഗമമാക്കാൻ എല്ലാ മന്ത്രാലയങ്ങളും ഇടപെടണമെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.