Mon. Dec 23rd, 2024
തിരുവനന്തപുരം:

മകൾ ആൻസി എംബിബിഎസ് പഠനം പൂർത്തീകരിച്ച്​ വീട്ടിലെത്തിയ സന്തോഷം പങ്കിട്ട് കോൺഗ്രസ്​ നേതാവും എംപിയുമായ ടിഎൻ പ്രതാപൻ.​ മകളുടെ പഠനവുമായി ബന്ധപ്പെട്ട് ലഭിച്ച സഹായങ്ങളും പിന്നിട്ട വഴികളിൽ അനുഭവിച്ച കഷ്​ടതകളും ഉൾപ്പെ​ടെ വികാര നിർഭരമായ കുറിപ്പാണ്​ അദ്ദേഹം തന്‍റെ ഫേസ്​ബുക്കിൽ പങ്കു വെച്ചത്​. ‘ഹൗസ് സർജൻസി കഴിഞ്ഞ് അവൾ വീട്ടിലെത്തി. ഒരച്ഛന്‍റെ കണ്ണ് നിറയുകയാണ്; സന്തോഷം, അഭിമാനം’ -അദ്ദേഹം കുറിച്ചു. മകളുടെ പഠനത്തിനാവശ്യമായ ഫീസ്​ നൽകി സഹായിച്ച എംഎ യൂസഫലിയെ അ​ദ്ദേഹം നന്ദിയോടെ സ്​മരിച്ചു.

”ഒരു ദിവസം ആഷിഖിനെ പറ്റിയും ആൻസിയെ പറ്റിയും യൂസഫലിക്ക അന്വേഷിച്ചപ്പോഴാണ് വിവരങ്ങളറിയുന്നത്. ‘ആൻസി എന്‍റെ മകളാണ്. അവളെ ഞാൻ പഠിപ്പിക്കും. നീ വിഷമിക്കണ്ട.’ ഇക്കയുടെ എൻആർഐ അക്കൗണ്ടിൽ നിന്ന് കോളജിലെ അക്കൗണ്ടിലേക്ക് ഫീസ് വന്നുകൊണ്ടിരുന്നു.” -പ്രതാപൻ കുറിച്ചു.

By Divya