Sun. Dec 22nd, 2024
ന്യൂഡല്‍ഹി:

വ്യാജ വാര്‍ത്തകളെ തുടര്‍ന്ന് തനിക്ക് അനുശോചന സന്ദേശമയച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പിയ്ക്ക് മറുപടിയുമായി മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. തന്റെ മരണം പ്രഖ്യാപിക്കാന്‍ എന്ത് അടിയന്തര സാഹചര്യമായിരുന്നുവെന്ന് സുമിത്ര ചോദിച്ചു. കുറഞ്ഞപക്ഷം ആശുപത്രിയിലെങ്കിലും അന്വേഷിക്കണമായിരുന്നുവെന്നും ശശി തരൂരിന് തന്റെ കുടുംബം മറുപടി നല്‍കിയിട്ടുണ്ടെന്നും സുമിത്ര മഹാജന്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് സുമിത്ര മഹാജന് അന്തരിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടത്. ഇതിനു പിന്നാലെയാണ് അനുശോചന സന്ദേശം അയച്ച് ശശി തരൂര്‍ രംഗത്തെത്തിയത്. എന്നാല്‍ സുമിത്ര മഹാജന് യാതൊരു കുഴപ്പമില്ലെന്ന വിശദീകരണവുമായി ബിജെപി നേതൃത്വം രംഗത്തെത്തിയതോടെ തരൂര്‍ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.

By Divya