Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയിൽ ശനി, ഞായർ ദിവസങ്ങളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സജ്ഞയ്കുമാർ ഐപിഎസ് അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതിനാൽ അവശ്യസേവനങ്ങൾക്കുള്ളർ മാത്രമേ പുറത്തിറങ്ങാവൂ എന്നും ഡിഐജി അറിയിച്ചു. എല്ലാപേരും വീടുകളിൽ തന്നെ നിന്ന് നിയന്ത്രണങ്ങളോട് സഹകരിക്കണം.

അവശ്യ സർവ്വീസ് വിഭാ​ഗത്തിൽപ്പെട്ടവർ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ഐഡി കാർഡ് ഉപയോ​ഗിച്ച് യാത്ര ചെയ്യാം. അവശ്യ സർവ്വീസിനുള്ള വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാം. മുൻ നിശ്ചയിച്ച കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് കൊവിഡ് മാനദണ്ഡ പ്രകാരം നടത്താം.

മറ്റ് അത്യാവശ്യകാര്യങ്ങൾക്കായി യാത്ര ചെയ്യുന്ന പൊതുജനങ്ങൾ മതിയായ കാരണം ബന്ധപ്പെട്ട ഓഫീസർമാരെ അറിയിക്കണമെന്നും അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും ഡിഐജി അറിയിച്ചു.

By Divya