കോഴിക്കോട്:
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ഫ്രീസർ പ്രവർത്തിക്കാത്തതിനാൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹവും അല്ലാത്ത മൃതദേഹങ്ങൾ ഒരുമിച്ച് സൂക്ഷിക്കുന്നു. മൃത ശരീരം സൂക്ഷിക്കാവുന്ന, ഷെൽഫ് രൂപത്തിലുള്ള ആറ് ചേമ്പറുകളുണ്ട്. ഇതിൽ ഒന്നിന്റെ ഫ്രീസർ പ്രവർത്തിക്കുന്നില്ല. അഞ്ച് ചേംബറുകളിൽ മാത്രമേ മൃതദേഹങ്ങൾ സൂക്ഷിക്കാൻ സാധിക്കു.
കൊവിഡ് ബാധിച്ചവരുടെ മൃതദേഹം സ്വീകരിക്കാൻ വരുന്നവർ പിപിഇ കിറ്റ് ധരിച്ചാണ് വരുന്നതെങ്കിലും അല്ലാത്ത മൃതദേഹങ്ങൾ സ്വീകരിക്കാൻ ഇതേ റൂമിൽ എത്തുന്നവർ സാധാരണ വസ്ത്രങ്ങൾ ധരിച്ചാണ് വരുന്നത്.
ദിവസവും പത്തിലേറെ കൊവിഡ് മരണങ്ങൾ നടക്കുന്നതിനാൽ അത്രയും മൃതദേഹങ്ങളും സൂക്ഷിക്കേണ്ടി വരുന്നു. എല്ലാ മൃതദേഹങ്ങളും ഒരുമിച്ച് സൂക്ഷിക്കുന്നത് രോഗം പകരുന്നതിന് ഇടയാകുമോ എന്ന ഭയത്തിലാണ് ജീവനക്കാർ.
https://www.youtube.com/watch?v=L7xcFFRtoac