Mon. Dec 23rd, 2024
തിരുവനന്തപുരം:

കുത്തിവയ്പ് എടുത്തവർക്കും വൈറസ് ബാധ ഉണ്ടാകുന്നുണ്ടെന്നും അതിനാൽ വാക്സിനേഷൻ എടുക്കേണ്ടതുണ്ടോയെന്നു സംശയിക്കുന്നവരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു രോഗത്തിനുള്ള വാക്സീൻ എടുത്താലും ചിലർക്കു രോഗം വരാം. കൊവിഡ് വാക്സീൻ സ്വീകരിക്കുന്നതു വൈറസ് ബാധിക്കാനുള്ള സാധ്യത 70 – 80 % വരെയും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത 95% വരെയും കുറയ്ക്കുന്നു.

വാക്സീൻ സ്വീകരിച്ച ഒരാൾക്ക് കൊവിഡ് പിടിപെട്ടാൽ, വാക്സീൻ എടുക്കാത്ത ആളെ അപേക്ഷിച്ചു മരണസാധ്യത വളരെ കുറവായിരിക്കും. രാജ്യത്ത് ഇതുവരെ നടന്ന കൊവിഡ് വാക്സിനേഷൻ ഐസിഎംആർ പഠനവിധേയമാക്കിയപ്പോൾ 10,000ൽ 4 പേർക്കാണ് വാക്സീൻ സ്വീകരിച്ചശേഷം വൈറസ് ബാധ ഉണ്ടായത്. ലഭ്യമാകുന്ന മുറയ്ക്കു മടികൂടാതെ വാക്സീൻ സ്വീകരിക്കാൻ എല്ലാവരും തയാറാകണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു.

By Divya