Wed. Jan 22nd, 2025
കോഴിക്കോട്:

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിവാഹ ചടങ്ങുകള്‍ക്ക് 20 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. ഞായറാഴ്ച്ചകളിലെ എല്ലാ തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. വിവാഹത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വ്യക്തികള്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും ഇന്ന് ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം.ജില്ലയില്‍ നാലു കെട്ടിടങ്ങള്‍കൂടി കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി ഏറ്റെടുത്തെന്ന് കളക്ടര്‍ എസ് സാംബശിവ റാവു അറിയിച്ചു.

By Divya