Wed. Jan 22nd, 2025
മുംബൈ:

 
മഹാരാഷ്ട്രയിലെ നാസിക്കില്‍ ആശുപത്രിയ്ക്ക് പുറത്തുള്ള ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്ന് 22 പേര്‍ മരിച്ചു. നാസിക്കിലെ സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് സംഭവം.

ഇതേത്തുടര്‍ന്ന് 30 മിനിറ്റ് നേരത്തേക്ക് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടു. വെന്റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. നിലവില്‍ 171 ഓളം രോഗികള്‍ ആശുപത്രിയിലുണ്ട്.

അതേസമയം ടാങ്കറിന്റെ ചോര്‍ച്ച പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് നാസിക് കളക്ടര്‍ സൂരജ് മന്ദാരേ പറഞ്ഞു. ആശുപത്രിയിലെ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായും കളക്ടര്‍ അറിയിച്ചു.