Mon. Dec 23rd, 2024
Oxygen cylinders looted by some people at Damoh District Hospital last night

 

ഭോപ്പാൽ:

മധ്യപ്രദേശിലെ ദാമോയിൽ രോഗികളുടെ ബന്ധുക്കൾ ഓക്സിജൻ സിലിണ്ടർ കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ വൈറൽ. മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളുള്ള ഒരു ട്രക്ക് ജില്ലാ ആശുപത്രിയിലെത്തിയ ഉടൻ ആളുകൾ തിരക്കിട്ട് ഓടിയെത്തി ഓക്സിജൻ സിലിണ്ടർ മോഷ്ടിക്കുകയായിരുന്നു

ജില്ലയിലെ ആശുപത്രികളിൽ ഓക്സിജന്റെ കുറവുണ്ടെന്ന് ദാമോ ജില്ലാ കളക്ടർ പറഞ്ഞു. കൊള്ളയിൽ ഉൾപ്പെട്ടവർക്കെതിരെ കേസെടുക്കുമെന്നും ഭരണകൂടം പൊതുജനങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമായ ഓക്സിജൻ ലഭ്യത ഉണ്ടായിട്ടും ആശുപത്രിയിൽ നിന്ന് രോഗികളുടെ ബന്ധുക്കൾ ഓക്സിജൻ സിലണ്ടറുമായി പോവുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ അവകാശപ്പെടുന്നത്.

അതേസമയം, സംസ്ഥാനത്തിന് തടസ്സമില്ലാതെ ഓക്സിജൻ വിതരണം ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ,മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. മധ്യപ്രദേശിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്യുന്നത് തടയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അയൽ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

https://www.youtube.com/watch?v=K4QIRGmYEg8

By Athira Sreekumar

Digital Journalist at Woke Malayalam