Fri. Nov 22nd, 2024
റിയാദ്:

 
നേരത്തെ അറിയിച്ചതു പ്രകാരം സൗദിയിലേക്കുള്ള വിമാന സർവീസുകൾ മേയ് 7 ന് തുറക്കുമെങ്കിലും ഇന്ത്യ ഉൾപ്പെടെ പ്രത്യേക പട്ടികയിലുള്ള 20 രാജ്യങ്ങൾ അതിൽ ഉൾപ്പെടില്ലെന്നു സൗദി അധികൃതർ വ്യക്തമാക്കി. മാർച്ച് 31 ന് തുറക്കേണ്ടിയിരുന്ന സർവീസുകളാണു മേയിലേക്ക് നീട്ടി വച്ചത്. മേയ് 7ന് പുലർച്ചെ ഒന്നു മുതൽ സൗദിയിലേക്കുള്ള മൂന്നു മാർഗങ്ങളിലൂടേയും പ്രവേശനാനുമതി ഉണ്ടാകും.

ഫെബ്രുവരി ഒന്നിനാണു സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക സൗദി വികസിപ്പിച്ചത്.ഈ രാജ്യങ്ങളിൽ നിന്നു നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് അതേപടി തുടരുമെന്നാണു ചോദ്യത്തിന് മറുപടിയായി സൗദി അധികൃതർ നൽകിയ പുതിയ അറിയിപ്പിൽ ഉള്ളത്.

പട്ടികയിലെ രാജ്യങ്ങളിൽ നിന്നുള്ള സൗദി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ പ്രവർത്തകർ, അവരുടെ കുടുംബങ്ങൾ, രാജ്യത്തേക്കു കടക്കുന്നതിന് മുൻപു വിലക്കുള്ള പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ 14 ദിവസം തങ്ങിയവർ എന്നിവർക്ക് ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ പാലിച്ചു സൗദിയിലേക്ക് പ്രവേശിക്കാം, സ്വദേശി പൗരന്മാർക്കു രാജ്യത്തിന് പുറത്ത് പോകാനുള്ള വിലക്കും ഇതോടെ നീങ്ങും.