Wed. Jan 22nd, 2025
cctv footage of chemmanthoor murder out

 

കൊല്ലം:

പുനലൂരിൽ ചെമ്മന്തൂരിൽ  യുവാവിനെ വെട്ടിക്കൊന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രി ഏഴരയോട്  കൂടി നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മദ്യപാനത്തിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിലാണ്  മുറുക്കൻകോവിൽ സ്വദേശി സനിലിനെ സുഹൃത്ത് വെട്ടിക്കൊന്നത്.

 കൊല്ലപ്പെട്ട സനിലുമായി സുരേഷ് സംസാരിച്ചുകൊണ്ട് നിൽക്കുന്നതും സംസാരത്തിനിടെ കൈയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച സനിലിന്റെ കഴുത്തിൽ വെട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വെട്ടു കൊണ്ട സനിൽ നിലത്തുവീഴുകയും രക്തം വാർന്ന് മരിക്കുകയുമായിരുന്നു. സനിൽ വെട്ടേറ്റ് വീണതോടുകൂടി സമീപത്തുണ്ടായിരുന്നവരൊക്കെ വാഹനങ്ങൾ എടുത്ത് സ്ഥലത്തുനിന്നു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. 

കൊല്ലപ്പെട്ട സനിലും സുരേഷും ചെറുപ്പകാലം മുതലേ സുഹൃത്തുക്കളാണ്. ഇന്നലെ വൈകുന്നേരം ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെറിയ രീതിയിൽ ഉന്തും തള്ളിലും കലാശിച്ചിരുന്നു. തുടർന്ന് രാത്രി ചെമ്മന്തൂരിലെത്തിയ സുരേഷ് സനിലിനെ കടയിൽനിന്ന് വിളിച്ചിറക്കി വെട്ടുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച സുരേഷിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. 

https://youtu.be/0JXtfxkR9hk