വഡോദര:
കൊവിഡിന്റെ രണ്ടാം തരംഗം വലിയ പ്രതിസന്ധിയാണ് രാജ്യമൊട്ടാകെ സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും മോശമായി ഇത് ബാധിച്ച ചില നഗരങ്ങളിൽ, കൊവിഡ് രോഗികളും അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള പലരും ആശുപത്രികളിൽ കിടക്കകളും ഓക്സിജനും ഇല്ലാതെ വലയുകയാണ്. ഈ സാഹചര്യത്തില്‍ വഡോദരയിലെ ജഹാംഗീര്‍പുരയിലെ മുസ്ലീംപള്ളി ഭാരവാഹികളുടെ നടപടി ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.
50 പേരെ കിടത്തി ചികിത്സ നല്‍കാന്‍ സാധിക്കുന്ന കൊവിഡ് കെയര്‍ സെന്ററായി പള്ളിയെ മാറ്റിയിരിക്കുകയാണ്. റമദാൻ മാസത്തിൽ ഇതിലും വലിയ എന്ത് പുണ്യപ്രവർത്തി ചെയ്യാൻ കഴിയുമെന്നാണ് വഡോദര ജഹാംഗീർപുരയിലെ പള്ളി ട്രസ്റ്റി ചോദിക്കുന്നത്.
ഗുജറാത്തില്‍ കൊവിഡ് ബാധിതനായ രോഗികൾക്ക് ആശുപത്രികളിലൊന്നും പ്രവേശനം ലഭിക്കാതെ ആംബുലന്‍സിന്‍ കഴിയേണ്ടി വന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. നാൽപത്തോളം ആംബുലന്‍സുകളാണ് ഇത്തരത്തില്‍ വഡോദരയിലെ സിവില്‍ ആശുപത്രിക്ക് മുന്നില്‍ രോഗികളുമായി വരിയില്‍ നിന്നത്.