Thu. Dec 19th, 2024
പാലക്കാട്:

കൊവിഡ് പരിശോധനയിലും വാക്സിനേഷനിലും കേരളം വീഴ്ച വരുത്തിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. എത്ര ഡോസ് വാക്സീൻ ഉപയോഗിച്ചു, എത്ര ആവശ്യമുണ്ട് എന്നീ കാര്യങ്ങൾ ശരിയായ രീതിയിൽ കേന്ദ്രത്തെ അറിയിച്ചില്ല. കേരളത്തിൽ കൊവിഡ് പരിശോധന നടത്തുന്നതിൽ പോരായ്മയുണ്ട്.

ആർടിപിസിആറിന് പകരം ആന്റിജൻ പരിശോധനയാണു കൂടുതലായി നടത്തിയത്. കോവിഡിനെ പ്രതിരോധിക്കുന്നതിനേക്കാൾ പിആർ വർക്കിനായിരുന്നു സർക്കാർ പ്രാധാന്യം നൽകിയത്. തൃശൂർ പൂരം സർക്കാരിന്റെ ഉത്തരവാദിത്തമാണ്. എല്ലാരുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും മുരളീധരൻ പറഞ്ഞു.

By Divya