Mon. Dec 23rd, 2024
തൃശ്ശൂർ:

പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട്​ സാമൂഹിക സുരക്ഷ മിഷൻ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ ഡോ മുഹമ്മദ്​ അഷീൽ പങ്കുവെച്ച ആശങ്കകളെ പിന്തുണച്ചും മുഖ്യമന്ത്രിയുടെ കൊവിഡ് പ്രോട്ടോകോൾ ലംഘനങ്ങളിൽ കണ്ണടക്കുന്നതിനെ വിമർശിച്ചും യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിയുടെ കോവിഡ്​ പ്രോട്ടോകോൾ ലംഘനങ്ങളിൽ ഡോ മുഹമ്മദ്​ അഷീൽ മൗനം പാലിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായാണ്​ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്​.

മുഖ്യമന്ത്രി നടത്തിയ ഗൗരവമേറിയ കോവിഡ്​ പ്രോട്ടോകോൾ ലംഘനങ്ങൾ കാണാതെ വാഴ്​ത്തിപ്പാട്ട്​ മാത്രം നടത്തുകയാണ്​ ഡോ മുഹമ്മദ്​ അഷീലെന്ന്​ രാഹുൽ ആരോപിക്കുന്നു.

By Divya