Reading Time: 2 minutes

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി  മുതൽ അടുത്ത തിങ്കളാഴ്ച്ച പുലർച്ചെ അഞ്ച് മണി വരെ ദില്ലിയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 23,500 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും കെജ് രിവാള്‍ വ്യക്തമാക്കി. ദില്ലി ആരോഗ്യരംഗം തകരാതെയിരിക്കാൻ നടപടിയെന്നും ജനങ്ങൾ പൂ‍ർണ്ണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി  ആഭ്യർത്ഥിച്ചു.

ഭക്ഷണം, ചികിത്സ എന്നിവയടക്കമുള്ള അവശ്യ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാവില്ല. എല്ലാ സ്വകാര്യ ഓഫീസുകളിലെയും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനങ്ങള്‍ക്കുള്ള ഓഫീസുകളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ അറിയിച്ചു. വിവാഹ ചടങ്ങുകളില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. ഇതിനായി പ്രത്യേകം പാസുകള്‍ വിതരണം ചെയ്യുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. നിലവില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഉണ്ട്.

മരുന്നുകൾ ഉൾപ്പെടെ ക്ഷാമം, ചികിത്സ കിട്ടാൻ തടസങ്ങൾ, ഈ സാഹചര്യത്തിൽ അനിവാര്യമായ തീരുമാനങ്ങളിലേക്ക് കടക്കുകയാണ് ദില്ലി സര്‍ക്കാര്‍. ക‌ർഫ്യൂ പാസ് ഉള്ളവർക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുമതി. മറ്റുള്ളവർ വീടുകളിൽ തുടരണം. ആവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഒഴികെയുള്ളവക്ക് നിയന്ത്രണമുണ്ട്. മാളുകൾ, തിയേറ്റുകൾ, ജിം സ്പാകൾ ഉഉൾരപ്പെടുയുള്ള അടച്ചിടും, നിയന്ത്രിതമായി പൊതുഗതാഗതം അനുവദിക്കും, അന്തർസംസ്ഥാനയാത്രൾക്ക് തടസമില്ല.

മറ്റു വാഹനങ്ങൾ പാസ് ഇല്ലാതെ പുറത്തിറങ്ങാൻ പാടില്ല. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് പോകുന്നവർ ടിക്കറ്റുകൾ കൈയിൽ കരുതണം. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ അടക്കമുള്ള ചടങ്ങുകൾക്ക് പാസ് അനുവദിക്കും.

പ്രതിദിനം 25,000 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. രോഗവ്യാപന നിരക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിച്ചുവരികയാണ്. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ സംസ്ഥാനത്തിന്റെ സ്ഥിതി ദയനീയമാകുമെന്നും കെജ്രിവാള്‍ ആശങ്ക പ്രകടിപ്പിച്ചു.

പ്രവര്‍ത്തിക്കുന്ന അവശ്യ സർവീസുകൾ:

  • ഭക്ഷണം, പലചരക്ക്, പഴങ്ങൾ, പച്ചക്കറി കടകൾ, പാൽ, പാൽ ബൂത്തുകൾ, മാംസം, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, പത്രം വിതരണം എന്നിവ അനുവദിക്കും.
  • ബാങ്കുകൾ, ഇൻഷുറൻസ് ഓഫീസുകൾ, എടിഎം എന്നിവ തുറക്കും.
  • ഹോം ഡെലിവറിയും റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം വാങ്ങുവാനും അനുവദിക്കും.
  • ഭക്ഷണം, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ എല്ലാ അവശ്യവസ്തുക്കളും ഇ-കൊമേഴ്‌സ് വഴി വിതരണം ചെയ്യാൻ അനുവദിക്കും.
  • ടെലികമ്മ്യൂണിക്കേഷൻ, ഇൻ്റർനെറ്റ് സേവനങ്ങൾ, കേബിൾ സേവനങ്ങൾ, ഐടി പ്രാപ്തമാക്കിയ സേവനങ്ങൾ എന്നിവ തുറന്നിരിക്കും.
  • പെട്രോൾ പമ്പുകൾ, എൽ‌പി‌ജി, സി‌എൻ‌ജി, ഗ്യാസ് ഗ്യാസ് വിതരണ കേന്ദ്രങ്ങള്‍ എന്നിവ തുറന്നിരിക്കും.
  • ജലവിതരണം, വൈദ്യുതി ഉൽപാദനം, വെയർഹൗസിംഗ് സേവനങ്ങൾ എന്നിവ പ്രവര്‍ത്തിക്കും.
  • അവശ്യവസ്തുക്കളുടെ നിർമ്മാണ യൂണിറ്റുകൾ തുറക്കാൻ കഴിയും.
  • delhi lockdown
  • ആരാധനാലയങ്ങള്‍ തുറക്കാൻ അനുവദിക്കും, പക്ഷേ സന്ദർശകരെ അനുവദിക്കില്ല.
Advertisement