Fri. Apr 26th, 2024
ന്യൂഡൽഹി:

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ ആറ് ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതൽ ആറ് ദിവസത്തേക്ക് ആവശ്യ സർവീസുകൾ മാത്രമേ രാജ്യ തലസ്ഥാനത്ത് പ്രവര്‍ത്തിക്കൂ. നിലവിൽ അതിഗുരുതര സാഹചര്യമാണ് ഡൽഹി നേരിടുന്നതെന്നും ജനതയുടെ സുരക്ഷയാണ് പ്രധാനമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാത്രി 10 മുതൽ തിങ്കളാഴ്ച പുലർച്ച അഞ്ച് മണി വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യ സർവീസുകൾ മാത്രമേ പ്രവര്‍ത്തിക്കൂ. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുമെന്നും സംസ്ഥാനത്ത് പശോധനകൾ കൂട്ടിയെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ ഉത്തർപ്രദേശിലും ഡൽഹിയിലും പ്രതിദിന വർദ്ധനവ് ഇരുപത്തി അയ്യായിരത്തിന് മുകളിലാണ്.

By Divya