Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

കുംഭ മേളയിലും റംസാന്‍ ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത്തരം രീതി അനുവദിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. ”കുംഭ മേളയായാലും റംസാന്‍ ആയാലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്ന പെരുമാറ്റമല്ല ഉണ്ടായത്. ഇത് അനുവദിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കുംഭ മേള ഇപ്പോള്‍ പ്രതീകാത്മകമായി മാറ്റിയത്” അമിത് ഷാ പറഞ്ഞു.

കൊവിഡ് പടരുന്ന വേഗത തീര്‍ച്ചയായും പ്രശ്നമുള്ള കാര്യമാണെന്നും എന്നാല്‍ പകര്‍ച്ചവ്യാധിക്കെതിരായ രണ്ടാമത്തെ പോരാട്ടത്തില്‍ വിജയിക്കുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ഷാ കൂട്ടിച്ചേര്‍ത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഹരിദ്വാറില്‍ കുംഭ മേള നടന്നത്. ഇതിന് പിന്നാലെ മേളയില്‍ പങ്കെടുത്ത സന്യാസിമാര്‍ക്കുള്‍പ്പെടെ നിരവധിപേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

By Divya