Wed. Dec 18th, 2024
പനാജി:

കൊവിഡ് രണ്ടാം തരംഗത്തില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്ന ഗോവയ്ക്ക് അടിയന്തര സഹായവുമായി കേരളം. ഗോവയിലേക്ക് അടിയന്തരമായി 20000 ലിറ്റര്‍ ദ്രാവക ഓക്‌സിജനാണ് കേരളം എത്തിച്ചത്. ഗോവന്‍ ആരോഗ്യമന്ത്രി വിശ്വജിത്ത് പ്രതാപ് സിംഗ് റാണെ തന്നെയാണ് കേരളം നല്‍കിയ സഹായം ട്വിറ്ററിലൂടെ അറിയിച്ചത്.

ഗോവയിലെ കൊവിഡ് രോഗികള്‍ക്ക് വേണ്ടി 20000 ലിറ്റര്‍ ദ്രാവക ഓക്‌സിജന്‍ എത്തിച്ചുനല്‍കി സഹായിച്ചതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിക്കുന്നെന്ന് പറഞ്ഞ വിശ്വജിത്ത് പ്രതാപ് സിംഗ് റാണെ നല്‍കിയ സഹായത്തിന് ഗോവയിലെ ജനങ്ങള്‍ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും പറഞ്ഞു.

ചെറിയ സംസ്ഥാനമായ ഗോവയില്‍ കഴിഞ്ഞ ദിവസം മാത്രം 951 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 7052 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്.

By Divya