Mon. Dec 23rd, 2024
കൊൽക്കത്ത:

പശ്ചിമബംഗാളിലെ കൂച്ച്ബിഹാർ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനമാണല്ലോ? നിങ്ങൾ എന്തുകൊണ്ടാണ് മാസ്‌ക് വെക്കാത്തതെന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. സൂര്യന് താഴെ നിന്നാൽ കൊറോണയെല്ലാം അപ്രത്യക്ഷമാകുമെന്നായിരുന്നു യുവാവിന്റെ മറുപടി.

കൊവിഡ് വക വയ്ക്കാതെ ബംഗാളിൽ മോദി ബിജെപിയുടെ തൊപ്പിയും കൊടിയും പിടിച്ചിരിക്കുന്ന യുവാവിനോടായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ‘ഞാൻ സൂര്യന് താഴെയാണ് നിൽക്കുന്നത്. അപ്പോൾ കൊറോണയൊക്കെ അപ്രത്യക്ഷമാകും. കൊറോണ വൈറസിനൊയൊന്നും ഞങ്ങൾ പേടിക്കുന്നില്ല. കൂടുതൽ വിയർക്കും തോറും കൊറോണ തൊടില്ല. ഇത് ഞങ്ങളുടെ വിശ്വാസമാണ്. അതുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തത്- അദ്ദേഹം പറഞ്ഞു.

വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായി. ചുരുങ്ങിയ സമയംകൊണ്ട് ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. യുവാവിന്റെ വിചിത്ര വാദം കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.

By Divya