Thu. Sep 18th, 2025
ന്യൂഡൽഹി:

എൻജിനീയറിങ് പ്രവേശനത്തിനായി ഈ മാസം നടത്താനിരുന്ന ജെ ഇ ഇ മെയിൻ പരീക്ഷ മാറ്റിവെച്ചു. ഏപ്രിൽ 27, 28, 29, 30 ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയ്യതി 15 ദിവസം മുമ്പ് അറിയിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചത്. വിദ്യാർത്ഥികളുടെ സുരക്ഷക്കും അവരുടെ അക്കാദമിക് കരിയറിനും വിദ്യാഭ്യാസ മന്ത്രാലയം പ്രാധാന്യം നൽകുന്നതായി കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. എൻജിനീയറിങ് കോഴ്സുകളിലെ പ്രവേശനത്തിനായി നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് ജെ ഇ ഇ പരീക്ഷ നടത്തുന്നത്.

By Divya