Sun. Feb 23rd, 2025
abhimanyu murder rss member surrendered

ആലപ്പുഴ: വള്ളിക്കുന്നത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിമന്യു കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകനായ വള്ളിക്കുന്നത്ത് സ്വദേശി സജയ്‌ ജിത്ത് പാലാരിവട്ടം പോലീസിൽ കീഴടങ്ങി.

പ്രതികളായവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പോലീസിന്  ലഭിച്ചിട്ടുണ്ട്. സജയ് ചിത് അടക്കം അഞ്ച് പ്രതികളുള്ള കേസിൽ വ്യക്തിവൈരാഗ്യമാണ്‌ കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെയേ ഇതിൽ വ്യക്തത വരുത്താൻ കഴിയൂ. ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന  അഭിമന്യുവിന്റെ സുഹൃത്തുക്കളായ കാശിയുടെയും  ആദർശിന്റെയും മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും.

ആർഎസ്എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ആരോപണം. എന്നാൽ അഭിമന്യു പാർട്ടി പ്രവർത്തകനെന്ന വാദം പിതാവ് തള്ളിയിരുന്നു. അഭിമന്യുവിന്റെ മൃതദേഹം ഇന്ന് പാർട്ടി ഓഫീസിലെ പൊതുദര്ശനത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. സംഘർഷ സാധ്യത ഉള്ളതിനാൽ വാൻ പോലീസ് സന്നാഹത്തെ വള്ളികുന്നത്തും പരിസരത്തും വിന്യസിച്ചിട്ടുണ്ട്.