Mon. Dec 23rd, 2024
ഉത്തര്‍പ്രദേശ്:

യുപിയിലെ ആഗ്ര ജമാ മസ്ജിദിന് അടിയിൽ കൃഷ്ണ വിഗ്രഹം ഉണ്ടെന്നും സർവേ നടത്തണമെന്നും ആവശ്യപ്പെട്ട് മഥുര കോടതിയിൽ ഹർജി. കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാൻവാപി മസ്ജിദിൽ എഎസ്‌ഐ സർവേയ്ക്ക് അനുമതി നൽകിയതിന് ഒരാഴ്ചക്ക് ശേഷമാണ് അടുത്ത ഹർജി. ക്ഷേത്രം പൊളിച്ചാണ് ഗ്യാൻവാപി മസ്ജിദ് നിർമിച്ചതെന്ന ഹർജിയിലാണ് കോടതി ഹർജിക്ക് അനുമതി നൽകിയത്.

ആഗ്ര ജഹനാര മസ്ജിദിനടിയിൽ കൃഷ്ണ വിഗ്രഹം ഉണ്ടെന്നാണ് ഹർജി. അത് കണ്ടെത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഗ്രൗണ്ട് റേഡിയോളജി സർവേ നടത്തണം. മുഗൾ ചക്രവർത്തിയായ ഔറംഗസീബ്, മഥുരയിലെ ജമൻസ്ഥൻ ക്ഷേത്രം തകർത്ത ശേഷം അവിടെയുണ്ടായിരുന്ന കൃഷ്ണവിഗ്രഹം ആഗ്രയിലേക്ക് കൊണ്ടു പോയി ജഹനാര മസ്ജിദിന് താഴെ കുഴിച്ചിടുകയായിരുന്നു എന്നും ഹർജിയിൽ ആരോപിക്കുന്നു.

മഥുരയിലെ പള്ളി പൊളിച്ചുനീക്കണം എന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ച ഭഗവാൻ ശ്രീകൃഷ്ണ വിരജ്മാൻ എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

By Divya