Sat. Jan 18th, 2025
ന്യൂഡൽഹി:

രാജ്യത്ത് കൊവിഡ് വാക്‌സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ. ആവശ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും വാക്‌സിൻ എത്തിച്ചിട്ടുണ്ട്. സമയബന്ധിതമായി വാക്‌സിൻ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാൻ കൊവിഡ് വാക്സിനേഷൻ ഊർജിതമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി അഞ്ച് പുതിയ കൊവിഡ് വാക്സിനുകൾക്ക് രാജ്യത്ത് ഉടൻ ഉപയോഗ അനുമതി നൽകാനാണ് തീരുമാനം. റഷ്യയുടെ സ്പുട്നിക് ഫൈവ് അടക്കമുള്ള വാക്സിനുകൾക്കാണ് കേന്ദ്രം അനുമതി നൽകുക. ഒക്ടോബറോടെ വാക്സിനുകൾ എത്തിക്കാനാണ് നീക്കം.

നേരത്തേ മഹാരാഷ്ട്ര, പഞ്ചാബ്, ജാർഖണ്ഡ്, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമം വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയത് മറയ്ക്കാനാണ് ചില സംസ്ഥാനങ്ങൾ ക്ഷാമമുണ്ടെന്ന് പറയുന്നത് എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അന്ന് പറഞ്ഞത്.

By Divya