Wed. Jan 22nd, 2025
ദോ​ഹ:

റ​മ​ദാ​ൻ മാ​സ​ത്തി​ലെ പ്ര​വൃ​ത്തി​സ​മ​യം ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (എ​ച്ച് എം ​സി) പു​റ​ത്തി​റ​ക്കി. എ​ച്ച്എംസിക്ക് കീ​ഴി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലെ​യും മു​ഴു​വ​ൻ അ​ടി​യ​ന്ത​ര, ഇ​ൻ​പേ​ഷ്യ​ൻ​റ് സേ​വ​ന​ങ്ങ​ളും ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ദേ​ശീ​യ കൊവിഡ്-19 ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​റാ​യ 16000 എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന്റെ വെർച്വൽ ക്ളിനിക്കുകൾ എ​ച്ച്എംസി അ​ർ​ജ​ൻ​റ്​ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ ക്ലി​നി​ക്കു​ക​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കും. ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ രോ​ഗി​ക​ൾ​ക്ക് വെ​ർ​ച്വ​ൽ അ​പ്പോ​യി​ൻ​റ്മെൻറു​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടാം.

എ​ച്ച്എംസി അ​ർ​ജ​ൻ​റ് ക​ൺ​സ​ൽ​ട്ടേ​ഷ​ൻ സേ​വ​നം ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ തു​ട​രും.

By Divya