Wed. Jan 22nd, 2025
ഉത്തരാഖണ്ഡ്:

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഹരിദ്വാറില്‍ ഒരുക്കിയ കുംഭമേളയില്‍  പങ്കെടുത്തത് ലക്ഷണക്കണക്കിന് വിശ്വാസികള്‍. ഹര്‍ കി പൈരിയിലെ ഗംഗാ സ്നാനത്തിന്‍റെ ഭാഗമായത് 21 ലക്ഷം വിശ്വാസികളെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. വിവിധയിടങ്ങളില്‍ നിന്നുള്ള നിരവധിപ്പേരാണ് കുംഭമേളയില്‍ പങ്കെടുക്കാനായി ഇവിടേക്ക് എത്തിയത്. ഇവരെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്.

വൈകുന്നേരം 6മണി വരെ 31 ലക്ഷം പേര്‍ ഗംഗാ സ്നാനം ചെയ്തുവെന്നാണ് കുംഭമേള പൊലീസ് കണ്‍ട്രോള്‍ റൂം തിങ്കളാഴ്ട വിശദമാക്കിയത്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെ നടന്ന കുംഭമേള വലിയ രീതിയില്‍ കൊവിഡ് പടരാന്‍ കാരണമാകുമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

കുംഭമേളയ്ക്ക് എത്തിയവരില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കപ്പെട്ടില്ലെന്നും ആരോപണമുണ്ട്. റാന്‍ഡം  കൊറോണ വൈറസ് പരിശോധന നടത്തിയ 9678 പേരില്‍ 26 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 20000 പൊലീസ്, പാരാമിലിട്ടറി സേനയാണ് കുംഭമേളയ്ക്ക് നിയന്ത്രണത്തിനായി നിയോഗിച്ചത്.

By Divya